കോട്ടൂർ രാമായണ മാസാചരണം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു

ശ്രീകണ്ടാപുരം: കോട്ടൂർ രാമായണ മാസാചരണം 16/7/2018 മുതൽ

16/8/2018 വരെ 1193 കർക്കിടക സംക്രമണം മുതൽ കർക്കിടക 31 വരെ വിവിധ പരിപാടികളോടെ ആഘോഷി ക്കുന്നു. പ്രശ്നപരിഹാര കർമ്മങ്ങളുടെ ഭാഗമായി നടത്താൻ നിർദേശിച്ച 108 തേങ്ങ യുടെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടത്തുവാൻ തീരുമാനിച്ചു. അഭിഷേകം, മലർ നിവേദ്യം, ഗണപതി ഹോമം, പൂജ, വിഷ്ണു സഹസ്രനമ പുഷ്പാഞ്ജലി എന്നിവ രാവിലെ നടത്തും. വൈകുന്നേരം 5 മണിക്ക് രാമായണപാരായണം നടത്തും. ദീപാരാധന, ഭഗവതി സേവ, സ്വയംവര പുഷ്പാഞ്ജലി എന്നിവ നടക്കും. 29നു രാവിലെ 7മണിക്ക് 108തേങ്ങയുടെ മഹാ ഗണപതി ഹോമം നടക്കും വൈകുന്നേരം 3മണിക്ക് വിദ്യാർത്ഥികൾക്കായി രാമായണ ക്വിസ് മത്സരം നടക്കും. 15/7നു മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണം ഉച്ചക്ക് അന്നദാനം എന്നിവ നടക്കും. ക്ഷേത്രനാലമ്പല മുറ്റം കരിങ്കൽ പതിക്കൽ പ്രവൃത്തി പുരോഗമിക്കുന്നു. ഭക്ത ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.
Contact no. 04602233240

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: