വയോധികയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ

ഇരിട്ടി: വയോധികയെ അമ്പല കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കീഴ്പ്പള്ളി പാലരിഞ്ഞാലിൽ പരേതനായ പ്ലാത്താനത്ത് ഭാസ്ക്കരൻ നായരുടെ ഭാര്യ സരോജിനി (70) യെയാണ് ഞായറാഴ്ച രാവിലെ ആറളം പഞ്ചായത്തിലെ പാലരിഞ്ഞാൽ സ്കൂളിനടുത്ത് അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി അഗ്നിശമനസേന എത്തിയാണ് മൃതദേഹം കരയിൽ എത്തിച്ചത്. കാൽ വഴുതി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. ആറളം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: വത്സല, രമണി, അനിൽ, ജയകുമാർ. മരുമക്കൾ: മുകുന്ദൻ നായർ, നാരായണൻ, ഷിജി, സുധ.