16 കുപ്പിമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

പയ്യന്നൂർ: വിൽപനക്കായി കൊണ്ടു പോകുകയായിരുന്ന 16 കുപ്പി വിദേശമദ്യവുമായി മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി.ആലക്കോട് അരങ്ങം താളിപ്പാറ സ്വദേശി ജോയ് എന്ന ഇ.ഡി.തോമസിനെ (52)യാണ് റേഞ്ച്
എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.വി ശ്രീനിവാസനും സംഘവും പിടികൂടിയത്. ചെറുപുഴ മഞ്ഞക്കാട് പോകുന്ന ജംഗ്ഷനിൽ വെച്ചാണ്16കുപ്പി മദ്യവുമായി ഇയാൾ പിടിയിലായത്. റെയ്ഡിൽ പ്രിവൻ്റിവ് ഓഫിസർ ഓഫീസർ സജിത് കുമാർ. പി. എം. കെ, സിവിൽ എക്സൈസ് ഓഫീസർ മാരായ ഷിജു. വി വി,സജിൻ. എ. വി, ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.