വായനാ ദിനാചരണവും അനുമോദനവും


ഇരിട്ടി : നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ ദിനാചരണവും ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസ് വിജയിക്ക് അനുമോദനവും നടത്തി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട്എ.കെ.രവീന്ദ്രൻ ഖേലോ ഇന്ത്യൻ ഗെയിംസിൽ കളരിപ്പയറ്റിൽ മെഡൽ നേടിയ തീർത്ഥ രാജൻ, താലൂക്ക് സർഗോത്സവ വിജയികളായ അർണവ് , ആദിഷ് കൃഷ്ണ എന്നിവർക്ക് ഉപഹാരം നൽകി.കെ.ശശി സ്വാഗതവും, വിപിൻ രാജ് അധ്യഷതയും വഹിച്ചു. കൗൺസിലർമാരായ സീനത്ത്,എൻ. പുഷ്പ,എം.ലത ടീച്ചർ,ധന്യ ടീച്ചർ, ജയചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.വി.വി.എം ശ്രീധരൻ നന്ദി അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: