കണ്ണപുരത്ത് വാഹനാപകടം; രണ്ട് മരണം അഞ്ച് പേർക്ക് പരിക്ക്

കണ്ണപുരം: കണ്ണപുരത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. കണ്ണപുരം പാലത്തിന് സമീപം ഹോട്ടലിന് പുറത്ത് ചായകുടിച്ചുകൊണ്ടിരുന്നവര്‍ക്കിടയിലേക്കാണ് പിക്കപ്പ് ഇടിച്ചുകയറിയത്. ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും ഓട്ടോയും അടക്കം മൂന്നോളം വാഹനങ്ങളില്‍ ഇടിച്ചശേഷമാണ് വാഹനം നിന്നത്. പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിന് സമീപം ബൈത്തുൽ റഹ്മയിലെ അബ്ദുള്ളക്കുട്ടിയുടെ മകൻ അബ്ദുൽ സമദ് കെ ടി(72), കണ്ണപുരത്തെ സി ആർ സി റോഡിന് സമീപം മൂക്കോത്ത് ഉമ്മറിന്റെ മകൻ നൗഫൽ എം(37) എന്നിവരാണ് മരിച്ചത്.

നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചതിനാൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.

വളപട്ടണം അരയോലികത്ത് നൗഷാദ് (59), കണ്ണപുരം കനിയാകണ്ടി ഹൗസിൽ പവിത്രൻ (73) എന്നിവർക്കും മറ്റു മൂന്ന് പേർക്കുമാണ് പരിക്കേറ്റത്.
പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക്പോവുകയായിരുന്ന പിക്കപ്പ് വാന്‍ കണ്ണപുരം പാലം കഴിഞ്ഞയുടനെ ഇടതുവശത്ത് ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈസമയംചായകുടിക്കാനെത്തിയ നിരവധി പേരുടെ വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്നു. ആറുമാസം മുമ്പ് ഇവിടെ സമാനമായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞ്വരികയായിരുന്നവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട്നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ ഇടിച്ചായിരുന്നു അപകടം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: