രാമന്തളി യിൽ മഹാത്മാ മന്ദിരത്തിന് നേരെ അക്രമം

പയ്യന്നൂർ: രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിന് സമീപത്തെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സാംസ്കാരിക കേന്ദ്രമായ മഹാത്മകൾച്ചറൽ സെൻ്റർ പ്രവർത്തിക്കുന്ന മഹാത്മ മന്ദിരത്തിന് നേരെ അക്രമം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
കെട്ടിടത്തിൻ്റെ ജനൽ ചില്ല് കരിങ്കല്ലെറിഞ്ഞ് തകർത്തു. ശബ്ദം കേട്ട് നാട്ടുകാരായ യുവാക്കൾ ഓടി എത്തുമ്പോഴെക്കും അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. മഹാത്മാ കൾച്ചറൽ സെൻ്റർ സെക്രട്ടറി വി.വി.സുരേന്ദ്രൻ പയ്യന്നൂർ പോലീസിൽ പരാതി നൽകി.
പയ്യന്നൂരും പരിസരത്തും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ കുറച്ചു നാളുകളായി അക്രമം നടന്നു വരികയാണ്.പരാതിയിൽപോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലും അക്രമം തുടരുന്നത് പയ്യന്നൂരിൽ ക്രമസമാധാന പ്രശ്നമായി മാറാൻ ഇടയാകും. അതേ സമയം കെ.പി.സി.സി സംസ്ഥാന അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് പയ്യന്നൂരിൽ അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: