പയ്യന്നൂർ ഡിവൈഎസ്.പി.ഓഫീസ് മാർച്ചിൽ സംഘർഷം

പയ്യന്നൂർ: പയ്യന്നൂർ ഡിവൈഎസ്.പി.ഓഫീസ് മാർച്ചിൽ സംഘർഷം. കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരായ
എട്ട്പേർക്കെതിരെ കേസ്.പോലീസ് അനുവദമില്ലാത്തെ ടൗണിൽ പ്രകടനം നടത്തി ഗതാഗതതടസമുണ്ടാക്കിയതിന് 50 ഓളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു.പ്രവർത്തകർക്കെതിരെയും പയ്യന്നൂർ പോലീസ് കേസെടുത്തു.പോലീസ് ബാരിക്കേഡ് തകർത്ത് അക്രമത്തിന് മുതിർന്ന കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആകാശ് ഭാസ്കരൻ ,മഹിത മോഹൻ രാമന്തളി, നവനീത് നാരായണൻ, പ്രണവ്, ഗോകുൽ ഗോപി തുടങ്ങി എട്ട് പേർക്കെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പോലീസ് ലാത്തിചാർജിൽ പരിക്കേറ്റ ഇവർ പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: