കണ്ണൂരിൽ ആറ് വാര്‍ഡുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട്, രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായും സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് എന്നിവിടങ്ങളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ മാലൂര്‍ പഞ്ചായത്തിലെ 3, 12 വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചൊക്ലി-2, 9, കോട്ടയം മലബാര്‍- 9, കണിച്ചാര്‍-12, ചെമ്പിലോട്-1, കണ്ണപുരം-1, എരുവേശ്ശി-12, ആലക്കോട്-1, മുണ്ടേരി-12, ഇരിട്ടി-4 വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: