മുഴപ്പിലങ്ങാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു.

മുഴപ്പിലങ്ങാട് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം.
തലശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ ഹരിഹര സുധൻ (37) ആണ് മരിച്ചത്.

അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തലശ്ശേരിയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന K L.58. T. 1075 നമ്പർ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്.

ഇന്ന് വൈകിട്ട് 5 മണിക്കായിരുന്നു സംഭവം.

മുഴപ്പിലങ്ങാട് കുളം ബസാറിന് സമീപം ജെ.കെ.എൻ്റർപ്രൈസിന് മുൻവശമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
മിതമായ വേഗതയിൽ വന്ന ഓട്ടോറിക്ഷ റോഡിൽ നിന്നും തെന്നിമാറി സിമൻറ് കടയുടെ മുൻവശം ഇറക്കി വെച്ച കമ്പിയുടെ മുകളിലേക്ക് മറിഞ്ഞതിന് ശേഷം തലകീഴായി വീഴുകയായിരുന്നു എന്നാണ് ദൃക്സാക്ഷി വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: