കണ്ണൂരിൽ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് അലവിൽ, കൂത്ത് പറമ്പ്, കണ്ണൂർ കോർപ്പറേഷൻ, മുഴപ്പിലങ്ങാട്, തലശ്ശേരി, മാലൂർ സ്വദേശികൾക്ക്; ഒരാൾക്ക് സമ്പർക്കം വഴി രോഗം

ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ, ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം; 20 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ എട്ട് പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍ക്കാണ് രോഗബാധ. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം സ്ഥിരീകരിച്ചു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശിയായ 38 കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 29കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 4 ന് അബുദാബിയില്‍ നിന്ന് ഐഎക്‌സ് 1348 വിമാനത്തിലെത്തിയ പെരളശ്ശേരി സ്വദേശി 19കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 7ന് കസാക്കിസ്ഥാനില്‍ നിന്ന് കെസി 1383 വിമാനത്തിലെത്തിയ ചിറക്കല്‍ സ്വദേശി 51 കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.

ജൂണ്‍ 7ന് കണ്ണൂരില്‍ എത്തിയ ഹരിയാന സ്വദേശി 27കാരന്‍, ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 15 ന് എത്തിയ കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 45കാരന്‍, ജൂണ്‍ 5 ന് ചെന്നൈയില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശി 45കാരി എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. മാലൂര്‍ സ്വദേശിയായ 53കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥീരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 332 ആയി. ഇതില്‍ 225 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 20 പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലക്കോട് സ്വദേശി 58കാരന്‍, പന്ന്യന്നൂര്‍ സ്വദേശി 26കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി 35കാരന്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പയ്യന്നൂര്‍ സ്വദേശി 67കാരന്‍, മട്ടന്നൂര്‍ സ്വദേശികളായ 34കാരി, 4 വയസ്സുകാരി, 7 വയസ്സുകാരി, 13കാരി, ഇരിട്ടി സ്വദേശിയായ 26കാരി, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 17കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 4 വയസ്സുകാരി, 15കാരി, 12കാരന്‍, 10കാരന്‍, മുഴക്കുന്ന് സ്വദേശി 25കാരന്‍, കണ്ണപുരം സ്വദേശി 25 കാരന്‍, എരുവേശ്ശി സ്വദേശി 21കാരന്‍, ഉദയഗിരി സ്വദേശി 20കാരന്‍, ആലക്കോട് സ്വദേശി 31കാരി, മുണ്ടേരി സ്വദേശി 20 കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.

നിലവില്‍ ജില്ലയില്‍ 14946 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 206 പേര്‍ ആശുപത്രിയിലും 14740 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 19 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 11618 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11297 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10641 എണ്ണം നെഗറ്റീവാണ്. 321 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: