അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു

പിലാത്തറ: കാൽനട യാത്രക്കാരനായ ഹോട്ടൽ തൊഴിലാളി അജ്ഞാത വാഹനമിടിച്ച് മരിച്ചു . കോഴിക്കോട് കിനാനൂരിലെ രാ ഘവന്റെ മകൻ പിലാത്തറ ഭാരത് റോഡിലെ എം.ടി. പത്മരാജ നാണ് ( 57 ) മരിച്ചത് .വര്‍ഷങ്ങളോളം പിലാത്തറയിലെ സ്വകാര്യ ഹോട്ടലിലെ തൊഴിലാളിയായിരുന്ന ഇയാള്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം മണ്ടൂരിലെ പുതിയ ഹോട്ടലില്‍ ഇന്നലെ ജോലിക്ക് കയറിയിരുന്നു.

രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെ പീരിക്കാം തടത്തിൽ വെച്ചാണ് വാഹനമിടിച്ച് തെറിപ്പിച്ചത്. അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയ ഇയാളെ അതുവഴിവന്ന യാത്രക്കാര്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിലൂടെ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഭാര്യ:രേണുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: