കോവിഡ് ബാധിച്ച് കണ്ണൂർ  സ്വദേശി റിയാദില്‍ മരിച്ചു

പയ്യന്നൂര്‍: കണ്ണൂർ പയ്യന്നൂർ വെള്ളൂർ സ്വദേശിയായ യുവാവ് റിയാദിൽ കോവിഡ് ബാധിച്ച് മരിച്ചു . വെള്ളൂർ ചാമക്കാവിന് സമീ പത്തെ പരേതരായ പി.എ പത്മ നാഭൻ നമ്പ്യാരുടെയും പരിയാരം കടിഞ്ഞിപ്പള്ളി കാമാക്ഷിയ മ്മയുടെയും മകൻ.പി.കെ. ജയ പ്രകാശാണ് ( 48 ) മരണപ്പെട്ടത് വെള്ളൂർ എൽ .പി സ്കൂളിന് സമീപം പുതുതായി പണിതു കൊണ്ടി രിക്കുന്ന വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരിക്കെയാണ് അന്ത്യം .റിയാദിലെ സ്വകാര്യ കമ്പനിയില്‍ സീനിയര്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിലെ ദമാം തറവാട് കൂട്ടായ്മയുടെ പ്രധാന സംഘാടകനായ ഇയാള്‍ രോഗബാധിതനായതിനെ തുടര്‍ന്ന് റിയാദിലെ സുവൈദി അല്‍ ഖമാദി ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം..

ഭാര്യ:കണ്ണൂര്‍ പുതിയതെരുവിലെ പ്രിയ. മക്കള്‍:നവനീത്,നന്ദന. സഹോദരങ്ങള്‍:അരവിന്ദാക്ഷന്‍, സുമ (പെരിന്തൽമണ്ണ) പരേതനായ പത്മാക്ഷന്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: