ബിനോയി കോടിയേരിക്കെതിരായ പരാതി; മുംബൈ പോലീസ് കണ്ണൂരില്‍

ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി നല്‍കിയ ലൈംഗിക ആരോപണ പരാതിയില്‍ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്. ഇവര്‍ കണ്ണൂര്‍ പോലീസ് എസ്.പിയുമായി കൂടിക്കാഴ്ച നടത്തി.മുംബൈ ഓഷിവാര പോലീസ് ബിനോയിയെ ഫോണില്‍ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്ന് പരാതിക്കാരി നേരത്തെ അവകാശപ്പെട്ടിരുന്നു. വിഷയം വിവാദമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: