ചിന്മയ കോളേജിൽ വിദ്യാർത്ഥികളുടെ സമരം തുടരുന്നു

കണ്ണൂര്‍: തളാപ്പ് ചിന്മായ മിഷന്‍ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എതിരെ മാനേജ്‌മെന്റ് നടത്തുന്ന പീഢനങ്ങള്‍ക്കെതിരെ സമരം തുടരുന്നതിനിടെ ഒരു അധ്യാപികയെ തിരിച്ചെടുത്ത് പ്രശ്‌നം ഒതുക്കാന്‍ മാനേജ്‌മെന്റ് നീക്കം. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പുറത്താക്കിയ മറ്റൊരു അധ്യാപികയായ ഷബാന സഫീറും വിദ്യാര്‍ഥികളും സമരം തുടരുകയാണ്. ഇന്നു രാവിലെ കെ.എസ്.യു പ്രവര്‍ത്തകര്‍ കോളജിലെത്തി മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിലാണ് നിയമ അധ്യാപികയായ ജുവീല പവിത്രനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. എന്നാല്‍ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച് മൂന്നാം ദിനവും വിദ്യാര്‍ത്ഥിനികള്‍ ഒന്നടങ്കം കാളേജ് അങ്കണത്തില്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: