പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടി

കണ്ണൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭയുടെ പ്രവര്‍ത്തനാനുമതി ലഭിക്കാത്തതില്‍ മനംനൊന്ത് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.സണ്ണി ജോസഫ് എംഎല്‍എ ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് ആത്മഹത്യയെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ. രാഷ്ട്രീയ പ്രേരിതമായാണ് ആന്തൂര്‍ നഗരസഭ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.അതേസമയം രാഷ്ട്രീയ പ്രേരിതമാണ് പ്രവര്‍ത്തനാനുമതി നല്‍കാത്തതെന്ന വാദം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ തള്ളി. വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സവീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ആരെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ആത്മഹത്യ ചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: