മാലിന്യം തള്ളുന്നോ ; നിരീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ ഉണ്ട്

കണ്ണൂർ : കാട്ടാമ്പള്ളി പാലം മുതൽ സ്റ്റെപ് റോഡ് വരെയും നിടുവാട്ട് പാലം മുതൽ സ്റ്റെപ് റോഡ് വരെയും ഉള്ള ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാറാത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും 14 ലക്ഷവും രൂപ ചെലവഴിച്ചാണ് 26 ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.പഞ്ചായത്ത് ഓഫീസിലാണ് ഇതിന്റെ സർവർ.ഇവിടെ നിന്നും ദൃശ്യങ്ങൾ പൊലീസിന് ലഭിക്കും.വിജനമായ പ്രദേശത്തും റോഡിൻറെ ഇരുവശത്തും കാട്ടാമ്പളളി പുഴയിലും അറവുശാല മാലിന്യങ്ങൾ അടക്കം മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു.രാത്രി കാലങ്ങളിൽ വാഹനങ്ങൾ കൊണ്ടുവന്ന് മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്.

2 thoughts on “മാലിന്യം തള്ളുന്നോ ; നിരീക്ഷിക്കാൻ ക്യാമറക്കണ്ണുകൾ ഉണ്ട്

  1. ഇത് വെറും പറച്ചിലല്ലാതെ ഇത് വരെ ആരെയും പിടിച്ചത് കണ്ടില്ല…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: