പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കടന്ന് പെട്രോള്‍ ഒഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയില്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ വടശ്ശേരിക്കോണം ചാണിക്കല്‍ ചാമവിളവീട്ടില്‍ ഷിനു ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുംമുന്‍പേ നടന്ന സംഭവം നാട്ടുകാരെ അമ്പരപ്പിച്ചു.സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത്: പെണ്‍കുട്ടി ചാത്തന്നൂര്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴാണ് ഷിനു പരിചയപ്പെടുന്നത്. ഇയാളുടെ ബന്ധുവിന്റെ കൂട്ടുകാരിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഷിനു വിവാഹാഭ്യര്‍ഥനയുമായി വീട്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഈ വിവാഹത്തോട് താത്‌പര്യമില്ലായിരുന്നു. ഈ വിവരം വീട്ടുകാര്‍ യുവാവിനെ അറിയിച്ചു. പ്രകോപിതനായ ഷിനു ചാത്തന്നൂരില്‍വെച്ച്‌ മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: