ആലുവയിൽ യുഡിഎഫ് മാർച്ചിൽ സംഘർഷം

ആലുവ: എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിലെ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാൻ

സർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ആലുവയിൽ യുഡിഎഫ് നടത്തിയ മാർച്ചിൽ സംഘർഷം. എസ്പി ഓഫീസിലേക്ക് നടന്ന മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. പോലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു.

അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിലാണ് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേസിൽ കുറ്റാരോപിതരായ പോലീസുകാരെ രക്ഷിക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടക്കുകയാണെന്നും സർക്കാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജലപീരങ്കി പ്രയോഗത്തിന് പിന്നാലെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

error: Content is protected !!
%d bloggers like this: