താമരശ്ശേരി ചുരം ചെറു വാഹനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

കോഴിക്കോട്: മഴയുടെയും മണ്ണിടിച്ചിലിന്‌റെയും പശ്ചാത്തലത്തില്‍ പൂര്‍ണ്ണ ഗതാഗത നിയന്ത്രണം

ഏര്‍പ്പെടുത്തിയിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് നിയന്ത്രണത്തില്‍ ഇളവ് നല്‍കി ചെറുവാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. അതേസമയം ഭാരമുള്ള വാഹനങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം തുടരുകയാണ്.
ഒറ്റവരിയിലൂടെ ബുധനാഴ്ച മുതല്‍ വലിയ വാഹനങ്ങള്‍ കടത്തിവിടുമെങ്കിലും ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ സാഹചര്യത്തിലാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പി.ഡബ്യൂ.ഡി അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കുറച്ചു ഭാഗങ്ങളിലൂടെ കല്ലുകെട്ട് പൂര്‍ത്തിയാകാനുണ്ട്, അതും കഴിഞ്ഞ് റോഡ് ടാര്‍ ചെയ്ത ശേഷം മാത്രമേ വഴി പൂര്‍ണമായി ഗതാഗതത്തിന് തുറന്നുകൊടുക്കുകയുള്ളു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

%d bloggers like this: