പ്ലസ്‌ ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ്‌ പിടിയില്‍.

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയാണ് പിടിയിലായത്.മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി

സ്കൂള്‍ കേന്ദ്രമായി തിങ്കളാഴ്ച നടന്ന പ്ലസ്ടു സോഷ്യോളജി സേ പരീക്ഷയിലാണ് ആള്‍മാറാട്ടത്തിന്‌ ശ്രമമുണ്ടായത്‌.

പരീക്ഷ നടത്തിപ്പിന് എത്തിയ ഇവിജിലേറ്റര്‍, ഹാള്‍ ടിക്കറ്റിലെ റജിസ്റ്റര്‍ നമ്ബറും ഉത്തരക്കടലാസിലെ രജിസ്റ്റര്‍ നമ്ബറും തമ്മില്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു

യഥാര്‍ത്ഥ വിദ്യാര്‍ഥിക്ക് പകരമെത്തിയ യുവാവ് ഹാള്‍ ടിക്കറ്റിലെ നമ്ബറിന് പകരം ക‍ഴിഞ്ഞ വര്‍ഷത്തെ സ്വന്തം ഹോള്‍ട്ടിക്കറ്റ് രജിസ്റ്റര്‍ നമ്ബര്‍ എ‍ഴുതിപ്പോകുകയായിരുന്നു.

സുഹൃത്തിന്‍റെ പടത്തിന് പകരം സ്വന്തം പടം ഒട്ടിച്ചാണ് ഇയാള്‍ പരീക്ഷ എഴുതാനെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പിടിയിലായയാള്‍ പ്ലസ് ടു പരീക്ഷ നേരത്തേ പാസായിട്ടുണ്ട്.

error: Content is protected !!
%d bloggers like this: