മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി പിടിയില്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരേ വധഭീഷണി മുഴക്കിയ പ്രവാസി
മലയാളി പിടിയിലായി. കൃഷ്ണകുമാര്‍ നായരാണ് പിടിയിലായത്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്.ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍ജറ്റ് എന്‍ജിനീയറിംഗ് കമ്പനിയുടെ റിഗിംഗ് സൂപ്പര്‍വൈസറായിരുന്നു കൃഷ്ണകുമാര്‍. ഇയാളെ സംഭവവുമായി ബന്ധപ്പെട്ട് കമ്പനി പിരിച്ചു വിടുകയും ചെയ്തിരുന്നു.വീഡിയോ വന്നതിനു പിന്നാലെ കൃഷ്ണകുമാര്‍ അത് ഡിലീറ്റ് ചെയ്യുകയും മാപ്പപേക്ഷയുമായി മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വധഭീഷഷണി മുഴക്കിയ സംഭവത്തില്‍ കേരള പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.കൃഷ്ണകുമാര്‍ നാട്ടില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുവാനുള്ള നീക്കത്തിലായിരുന്നു പോലീസ്. പ്രകോപനം സൃഷ്ടിക്കും വിധം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി, അപകീര്‍ത്തിപെടുത്തല്‍, വധഭീഷണി മുഴക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin