തിരുവനന്തപുരത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: നാലാഞ്ചിറയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ

നാലാഞ്ചിറ സ്വദേശി സാംബശിവന്‍ (55) ആണ് മരിച്ചത്. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച ഷീല (51), ഡ്രൈവറും നാലാഞ്ചിറ സ്വദേശിയുമായ രവീന്ദ്രന്‍ നായര്‍ (61), എന്നിവര്‍ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 6.30 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ വന്ന കാറും ഓട്ടോയും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പോലീസ് എത്തിയാണ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്തത്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: