പുലിഭീതി വിട്ടൊഴിയാതെ തോട്ടം തൊഴിലാളികള്‍; പുറത്തിറങ്ങാന്‍ ഭയന്ന് വാല്‍പ്പാറക്കാര്‍

പുലിയെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയന്ന് വാല്‍പ്പാറയിലെ തോട്ടംതൊഴിലാളികള്‍. വസ്ത്രം അലക്കുന്നതിനിടെ

പുലികടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയ കൈലാസവതിയുടെ വേര്‍പാടിന്റെ നടുക്കത്തില്‍നിന്ന് ഇനിയും സമീപവാസികള്‍ മോചിതരായിട്ടില്ല. തേയിലത്തോട്ടങ്ങള്‍ക്ക് സമീപം സാന്നിധ്യമുണ്ടാകാറുണ്ടെങ്കിലും ജനവാസ കേന്ദ്രങ്ങളിലേക്ക് പുലിയെത്തുന്നത് ഈയടുത്ത കാലംമുതലാണ്. വളര്‍ത്തു മൃഗങ്ങള്‍ക്ക് പുറമെ മനുഷ്യജീവനും പുലിയുടെ ഇരയായി മാറിയതോടെ കുട്ടികളെ സ്‌കൂളില്‍ വിടാനോ വീടിനു പുറത്തിറക്കാനോ മാതാപിതാക്കള്‍ക്ക് ഭയമാണ്. പത്ത വര്‍ഷത്തിനുള്ളില്‍ പതിനഞ്ചോളം പേരെയാണ് ഈ മേഖലയില്‍ പുലി വകവരുത്തിയത്,പരുക്കേറ്റവരുടെ എണ്ണം ഇതിലും പതിന്‍മടങ്ങാണ്. ഓരോ ആക്രമണങ്ങള്‍ക്കുശേഷവും നിരവധി സംരക്ഷണ വാഗ്ദാനങ്ങള്‍ അധികൃതര്‍ നല്‍കാറുണ്ടെങ്കിലും അതെല്ലാം വെറും വാഗ്ദാനങ്ങളായിത്തന്നെ തുടരുകയാണ് പതിവ്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കൈലാസവതിയാണ് പുലിയാക്രമണത്തിലെ അവസാനത്തെ ഇര. ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പതിവുപോലെ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. സംരക്ഷണം ഉറപ്പ് നല്‍കി അധികൃതരും തലയൂരി. അടുത്ത പുലിയാക്രമണത്തില്‍ ഇത് വീണ്ടും ആവര്‍ത്തിക്കും. ജൂണ്‍ ഒന്നിന് പുലിയുടെ ആക്രമണത്തിനിരയായ സിങ്കോള എസ്റ്റേറ്റിലെ ചന്ദ്രമതി ഇപ്പോഴും ചികിത്സയിലാണ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal
കണ്ണൂർ വാർത്തകൾ വാട്സപ്പിൽ ജോയിൻ ചെയ്യൂ https://chat.whatsapp.com/BrKmsKY5tp3EFNR3S3gGeh
ജില്ലാ വാർത്തകൾക്കു പുറമേ ദേശീയ, അന്തർദേശീയ വാർത്തകൾ എളുപ്പത്തിൽ അറിയാൻ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ
https://facebook.com/kannurvarthakaldotin

error: Content is protected !!
%d bloggers like this: