രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നു; ഉപയോഗം സെപ്റ്റംബർ 30 വരെ മാത്രം

0



രണ്ടായിരം രൂപ നോട്ട് വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നു. നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക് നിർദേശം നൽകി.

2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: