കെഎന്‍ ബാലഗോപാല്‍ ധനമന്ത്രി, പി രാജീവ് വ്യവസായം, വീണ ജോര്‍ജ്ജ് ആരോഗ്യം; വകുപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കെകെ ശൈലജയ്ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയാവും. കെഎന്‍ ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പിരാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആര്‍. ബിന്ദുവിനായിരിക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ സിപിഎം കൈവശം വച്ചിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെഡിഎസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം.  ദേവസ്വം വകുപ്പ് മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം.

മന്ത്രിമാരും വകുപ്പുകളും

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: