കൊട്ടിയൂരിൽ പാൽ റോഡിൽ മറിച്ച് കളഞ്ഞ് ക്ഷീരകർഷകരുടെ പ്രതിഷേധം
കൊട്ടിയൂർ: ക്ഷീരോത്പാദക സഹകരണസംഘം പൊട്ടൻതോട് ഉപകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാൽ മറിച്ചുകളഞ്ഞ് പ്രതിഷേധം. ഉച്ചയ്ക്കുശേഷം പാൽ സംഭരണം നിർത്തിയ മിൽമയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. ഉച്ചയ്ക്ക് പാൽസംഭരണ സമയത്ത് 150 ലിറ്റർ പാലാണ് കർഷകർ ചേർന്ന് മറിച്ച് കളഞ്ഞത്. ടെൻസിൽ വടക്കയിൽ എന്ന കർഷകന്റെ മാത്രം 45 ലിറ്റർ പാൽ മറിച്ചുകളഞ്ഞു. വിൽസൺ വടക്കയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി. മാത്യു പയ്ത്തനാൽ, സാബു വടക്കയിൽ, മത്തച്ചൻ കൊല്ലിയിൽ, ഷിബു അലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.