ചികിത്സാ നിഷേധം, അമിത വില; പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം

കണ്ണൂര്‍: കോവിഡുമായി ബന്ധപ്പെട്ട ചികിത്സാ നിഷേധം, കരിഞ്ചന്ത തുടങ്ങി കോവിഡ് കാലത്ത് പൊതുജനങ്ങള്‍ നേരിടുന്ന പരാതികള്‍ അറിയിക്കാന്‍ കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുക, ആശുപത്രി അധികൃതര്‍ സഹകരിക്കാതിരിക്കുക, മരുന്നുകള്‍ക്ക് അംഗീകൃത വിലയില്‍ കൂടുതല്‍ ഈടാക്കുക, കരിഞ്ചന്തയില്‍ മരുന്നുകളും മറ്റ് ആരോഗ്യ പരിപാലന സാമഗ്രികളും വില്‍പ്പന നടത്തുക, ആംബുലന്‍സുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുക, പൊതുജന അഭ്യര്‍ത്ഥനകളോടും മെഡിക്കല്‍ ഓഫിസര്‍മാരുടെ നിര്‍ദ്ദേശങ്ങളോടും പഞ്ചായത്ത് ആര്‍.ആര്‍.ടിമാര്‍ സഹകരിക്കാതിരിക്കുക, കോവിഡ് ഹെല്‍പ് ലൈനുകളില്‍ നിന്ന് വേണ്ട രീതിയില്‍ സഹകരണം ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായാണ് കണ്‍ട്രോള്‍ റൂം സംവിധാനം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 04972 707011, 04972 707033 എന്നീ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിളിച്ച് അറിയിക്കാവുന്നതാണ്. പരാതികള്‍ controlroomkannur@gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: