മൻസൂർ വധക്കേസ്: ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: മുസ്‌ലിം ലീഗ് പ്രവർത്തകൻ പുല്ലൂക്കര മുക്കിൽപീടിക പാറാൽ മൻസൂറിനെ (20) കൊലപ്പെടുത്തിയ കേസിൽ സി.പി.എം. പ്രവർത്തകരായ ഒൻപത് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി.

കേസിൽ അറസ്റ്റിലായ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്.

ഒന്നാംപ്രതി പുല്ലൂക്കര കുറുമ്പൻകണ്ടിയിൽ കെ.കെ.ഷിനോസ് (30), മൂന്നാംപ്രതി പുല്ലൂക്കരയിലെ ഓച്ചിറക്കൽ ഒതയോത്ത് ഹൗസിൽ കെ.സംഗീത് (22), നാലാംപ്രതി പുല്ലൂക്കരയിലെ നെല്ലയിൽ ഹൗസിൽ കെ.കെ.ശ്രീരാഗ് (25), അഞ്ചാംപ്രതി മുക്കിൽപീടിക കായത്തിന്റ പറമ്പത്ത് ഹൗസിൽ കെ.പി.സുഹൈൽ (32), ഏഴാംപ്രതി പുല്ലൂക്കര പുത്തൻപുരയിൽ പി.അശ്വന്ത് (29), 12-ാംപ്രതി പുല്ലൂക്കര ഓച്ചിറക്കൽപീടിക ഒതയോത്ത് ഹൗസിൽ ഒ.അനീഷ് (38), 13-ാംപ്രതി മുക്കിൽപീടിക നന്നാടത്ത് പീടിക എലിക്കൊത്തിന്റവിട ഹൗസിൽ ഇ.കെ.ബിജേഷ് (37), 14-ാംപ്രതി പുല്ലൂക്കര ഓച്ചിറക്കൽപീടിക ഒതയോത്ത് ഹൗസിൽ വിപിൻ എന്ന കുട്ടപ്പൻ (28), മുണ്ടത്തോട് അണകെട്ടിയ പറമ്പത്ത് എ.പി.പ്രശോഭ് (35) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

തിരഞ്ഞെടുപ്പ് ദിവസം സി.പി.എം. അനുഭാവികളായ ദാമോദരൻ, സ്വരൂപ് എന്നിവരെ ലീഗ് പ്രവർത്തകർ രാഷ്ട്രീയവിരോധംമൂലം മർദിച്ചുവെന്നും ഇതേ തുടർന്ന് സി.പി.എം. പ്രവർത്തകർ സംഘടിച്ച് അക്രമം നടത്തുകയും സംഭവത്തിൽ മൻസൂർ കൊല്ലപ്പെട്ടെന്നുമാണ് കേസ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.വിക്രമന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: