കണ്ണൂരിൽ ഇറച്ചി വില നിശ്ചയിച്ചു; കോഴിക്ക് 160, പോത്തിറച്ചി 300, മൂരിക്ക്‌ 270

അടുത്ത ഒരാഴ്ചക്കാലത്തേക്കുള്ള മാംസവില നിശ്ചയിച്ചു. ജില്ലയില്‍ പലയിടങ്ങളിലും അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കോഴി, ഇറച്ചി വില്‍പ്പനക്കാരുമായി എ ഡി എമ്മിന്റെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. കോഴി, മൂരി, പോത്ത് എന്നിവയുടെ വിലയാണ് ഏകീകരിച്ചത്.  കോഴിയിറച്ചി പരമാവധി വില ഒരു കിലോ ഗ്രാമിന് 160 രൂപ, മൂരിയിറച്ചി ഒരു കിലോ ഗ്രാമിന് പരമാവധി 270 രൂപ (എല്ലോടു കൂടിയത്്) എല്ലില്ലാത്തത് പരമാവധി 320 രൂപ, പോത്തിറച്ചി ഒരു കിലോ ഗ്രാമിന് പരമാവധി 300 രൂപ (എല്ലോടു കൂടിയത്്) എല്ലില്ലാത്തത് പരമാവധി 350 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചത്.

ജില്ലയിലെ ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍ നിയമാനുസൃതമായാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയമിച്ചതായും യോഗത്തില്‍ എ ഡി എം ഇ പി മേഴ്‌സി അറിയിച്ചു.

യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍, ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി എസ് എസ് അഭിലാഷ് , ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ഡോ പി ധനശ്രീ, കെ വി സലീം (കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍), പി സലാം (മീറ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍) എന്നിവര്‍ പങ്കെടുത്തു.

1 thought on “കണ്ണൂരിൽ ഇറച്ചി വില നിശ്ചയിച്ചു; കോഴിക്ക് 160, പോത്തിറച്ചി 300, മൂരിക്ക്‌ 270

  1. Verude vartha matram pora complaint cheyyanulla contact numbrr koodi venam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: