മലപ്പട്ടം ഗംഗാധരന്റെ കവിതാ സമാഹാരം “ശ്യാമമേഘവും ഭൂമികന്യകയും” പ്രകാശനം ചെയ്തു

മയ്യിൽ : മലപ്പട്ടം ഗംഗാധരന്റെ കവിതാ സമാഹാരം ശ്യാമമേഘവും ഭൂമികന്യകയും പ്രകാശനം ചെയ്തു. പു.ക.സ ജില്ല പ്രസി: നാരായണൻ കാവുമ്പായി കെ.വി യശോദ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഡോ: സി. ശശിധരൻ അദ്ധ്യക്ഷനായി മാതൃഭൂമി ബ്യൂറോ ചീഫ് കെ ബാലകൃഷ്ണൻ പുസ്തകപരിചയം നടത്തി. രാധാകൃഷ്ണൻ മാണിക്കോത്ത് വേലു ഹരിദാസ് ശ്രീജിത വി.അനു ലക്ഷമി പി.പി.യം വസന്തകുമാരി പി.വി അച്ചുതൻ ബാബുരാജ് മലപ്പട്ടം എന്നിവർ കവിതകളുടെ സംഗീതാവിഷ്കരണം നടത്തി. ഡോ: സി.കെ.മോഹനൻ ഇ.പി.ആർ വേശാല, ഡോ: ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശ്രീധരൻ സംഘമിത്ര, സി.പി ചന്ദ്രൻ, വി മനോമോഹനൻ, ഒ.എം മധുസൂദനൻ, ഡോ: കെ രാജഗോപാലൻ ഡോ: സി.കെ മോഹനൻ എന്നിവർ ആശംസാ ഭാഷണം നടത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: