കാറിലെത്തിയ അജ്ഞാത സംഘം കരാറുകാരനെ വെട്ടി പരിക്കേൽപിച്ചു
കണ്ണൂർ പരിയാരത്ത് കോണ്‍ട്രാക്ടർക്ക് വെട്ടേറ്റു. കാറിലെത്തിയ രണ്ടംഗ സംഘമാണ് കോണ്‍ട്രാക്ടറെ വെട്ടിപരിക്കേല്‍പ്പിച്ചത് . ഇന്നലെ രാത്രി ഒമ്പത് മണിയോടെ പരിയാരം അതിയടത്താണ് സംഭവം . ബിൽഡിംഗ് കോൺട്രാക്ടർ അതിയടം മാടപ്രം സ്വദേശി പി.വി. സുരേഷ് ബാബു ( 51 ) വിനാണ് വെട്ടേറ്റത് . ഭക്ഷണം കഴിച്ച് വീടിന് മുന്നിലെ വരാന്തയിൽ ഇരിക്കുകയായിരുന്ന സുരേഷ് ബാ ബുവിനെ കാറിൽ നിന്നും മാരകാ യുധങ്ങളുമായി ഇറങ്ങി വന്ന രണ്ടു പേർ വലതുകാലിന്റെ പാദത്തിന് വെട്ടുകയായിരുന്നു
കാലുകള്‍ക്ക് ഗുരുതരമായി വെട്ടേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു.
പരിയാരം സി ഐ എം.ജെ.ജിജോയുടെ നേതൃത്വത്തില്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണമാരംഭിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നതായും അക്രമികള്‍ എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.