രണ്ട് പിഞ്ചു കുട്ടികളും അമ്മയും തനിച്ച് താമസിക്കുന്ന വീട്ടിൽ വാതിലുകളും ജനലുകളും പണി കഴിപ്പിച്ച് കൊടുത്ത്‌ പാനൂർ ജനമൈത്രി പോലീസിന്റെ കാരുണ്യ മുഖം

കണ്ണൂര്‍: പന്ന്യന്നുർ പഞ്ചായത്ത് മനേക്കര കുറ്റേരിയില്‍ ‍ അടച്ചുറപ്പില്ലാത്ത വീട്ടിൽ രണ്ട് പിഞ്ചു കുട്ടികളോടപ്പം തനിച്ച് താമസിക്കുന്ന മഠത്തിൽ ഷീനയ്ക്കാണ് പാനൂർ ജനമൈത്രി പോലീസ് വാതിലുകളും ജനലുകളും പണി കഴിപ്പിച്ച് കൊടുത്തത്.

ഭർത്താവ് ഉപേക്ഷിച്ച് നിത്യവൃത്തിക്ക് പോലും കഷ്ടപെടുന്ന രണ്ട് പിഞ്ചു കുട്ടികളടക്കമുള്ള കുടുംബത്തിന് ലോക്ക് ഡൌണ്‍ കാലത്ത് ഭക്ഷണ ക്വിറ്റ് വിതരണത്തിനിടയിലാണ് ഈ ദുരവസ്ഥ പാനൂര്‍ ജനമൈത്രി പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഈ വീടിന് ജനലോ വാതിലുകളോ ഇല്ലാതെ ഭീതിയോടെയായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അടിസ്ഥാന സൗകര്യമൊന്നുമില്ലാതെ കൊച്ചു കൂര മഴയിൽ ചോർന്നൊലിക്കാറുണ്ടായിരുന്നു. ഈ അവസ്ഥ മനസിലാക്കിയ സി.ഐ ഫായിസലിയുടെ നേതൃത്വത്തിൽ ആവശ്യമായ ജനലുകളും വാതിലുകളും ഉടൻ നൽകുകയായിരുന്നു. ജനമൈത്രീ ഗ്രൂപ്പിലെ പേരു വെളിപ്പെടുത്താത്ത മനുഷ്യ സ്നേഹിയിയായിരുന്നു 35000 രൂപ നൽകിയത്. ലോക് ഡൗണിന് ശേഷം വീടിന്റെ ബാക്കിയുള്ള അറ്റകുറ്റപണികൾ തീർക്കും. ഷീനയുടെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ജനമൈത്രീ പോലീസ് ഏറ്റെടുക്കും.

ചടങ്ങിൽ സി.ഐ ഫായിസലി, ജനമൈത്രി ഓഫീസർമാരയ ദേവദാസ്, സുജോയ്, സാമുഹൃപ്രവർത്തകൻ ഒ.ടി നവാസ് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: