കോവിഡിനിടയിലും പൂർവ വിദ്യാർത്ഥി സംഗമം നടത്തി മയ്യിൽ സ്‌കൂളിലെ 2000 SSLC ബാച്ച്; സംഗമം എങ്ങനെ നടത്തിയെന്നല്ലേ, വായിച്ചറിയാം

ലോകം കോവിഡ് -19 ൽ പകച്ച് നിൽക്കുമ്പോൾ എല്ലാ പരിപാടികളും നിർത്തലാക്കിയിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ഏപ്രിൽ 16 ന് നടത്താൻ തീരുമാനിച്ച മില്ലേനിയം സ്റ്റാർസ് എന്ന IMNSGHSS മയ്യിൽ സ്കൂളിലെ 2000 SSLC ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം വ്യത്യസ്ത രീതിയിൽ ഓൺലൈനായി നടത്തി ചരിത്രം സൃഷ്ടിച്ചത്.

സംഗമം പ്രാർത്ഥന യിൽ തുടങ്ങി ദേശീയ അവാർഡ് ജേതാവും മയ്യിൽ സ്കൂൾ അധ്യാപകനും ആയിരുന്ന ശ്രീ മാണിക്കോത്ത് രാധാകൃഷ്ണൻ മാസ്റ്റർ ഉൽലാടനം ചെയ്തു…മയ്യിൽ സ്കൂളിൽ നിന്നും വിരമിച്ച ശ്രീമതി ശ്യാമള ടീച്ചർ ഓൺലൈനിൽ സംസാരിച്ചു..പരിപാടി ചെയർമാൻ നിജിത്ത് ചന്ദ്രൻ, പ്രസിഡന്റ് അമൽ ചന്ദ്രൻ, സെക്രട്ടറി രജീഷ് സി, വൈസ് പ്രസിഡന്റ് നിധീഷ് കൃഷ്ണ, ജോയിന്റ് സെക്രട്ടറി വിപിൻ പി വി, ട്രഷറർ റീന ഇ പി, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ അനൂപ് സി വി, ഉമേഷ് എം വി , ശ്രീജേഷ് എം വി ,വികാസ് മയ്യിൽ ,അബ്ദുള്ള കെ, ശ്രീജിന എ ,സബീന കെ കെ എന്നിവർ സംസാരിച്ചു…പരിപാടിയിൽ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ വേൾഡ് റെക്കോർഡ് വയലിനിസ്റ്റ് ശ്രീ വിശ്വനാഥ് വയലിൻ ഫ്യൂഷൻ ഓൺലൈനിൽ ചെയ്ത് വേറിട്ട അനുഭവം കാഴ്ച വെച്ചു കൂടാതെ ധർമ്മതീർത്ഥന്റ വീണ ഫ്യൂഷൻ, പിന്നണി ഗായകൻ ജിൻസ് വിശ്വനാഥ് , വൈഗ തോംസൺ, അരുൺ കുമാർ ,ധനൂപ് ദുബായ് എന്നിവരുടെ ഗാനമേള യോട് കൂടി പരിപാടി തുടങ്ങി. പിന്നീട് അംഗങ്ങളുടെയും അംഗങ്ങളുടെ മക്കളുടെയും വിവിധതരം കലാപരിപാടികളും അവതരിപ്പിച്ചു .ശിങ്കാരി മേളവും പിന്നെ ദേശീയഗാനവും ആലപിച്ചു വർണ്ണാഭമായ വെടികെട്ടോട് കൂടി പരിപാടി സമാപനം കുറിച്ചു. ഒരു വർഷത്തെ കാത്തിരിപ്പ് ആയിരുന്നു സംഗമം ,എന്നാൽ കോവിഡ് – 19 ന്റെ വരവോടു കൂടി എല്ലാവരെയും സങ്കടത്തിൽ ആഴ്ത്തി . അപ്പോഴാണ് ഉദ്ധേശിച്ച എല്ലാ പരിപാടിയും സംഗമവും നിശ്ചയിച്ച തീയതിയിൽ തന്നെ ഓൺലൈനിൽ നടത്താം എന്ന ആശയവുമായി ചെയർമാൻ നിജിത്ത്‌ ചന്ദ്രൻ മുന്നോട്ട് വന്നത് . അദ്ദേഹം ദുബായിൽ നിന്നുമാണ് ഈ ഓൺലൈൻ പരിപാടിയുടെ ചുക്കാൻ പിടിച്ചിത് ..ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള 2000 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ പറ്റിയത് ശ്രദ്ധേയം തന്നെ ,വേറിട്ട കാഴ്ചകൾ ഓൺലൈനിൽ നൽകി മറ്റുള്ളവർക്ക് മാതൃക ആകുകയാണ് മില്ലേനിയം സ്റ്റാർസ്…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: