ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 19

(എ. ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ദു:ഖവെള്ളിയാഴ്ച.. യേശുദേവന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കുന്ന ദു:ഖദിനം….

1451- ഡൽഹിയിൽ ലോധി വംശം അധികാരത്തിൽ വന്നു.. അസ്‌ലം ഷാ രാജാവായി…

1770- ബ്രിട്ടീഷ് പര്യവേക്ഷകൻ ക്യാപ്റ്റൻ ജെയിംസ് കുക് ഓസ്‌ട്രേലിയ കണ്ടെത്തി…

1775- അമേരിക്കൻ വിപ്ലവത്തിനു തുടക്കം..

1839- ലണ്ടൻ ഉടമ്പടി – ബൽജിയത്തെ ഒരു രാജ്യമായി അംഗീകരിച്ചു..

1909- ജുവൻ ഓഫ് ആർക്കിനെ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു..

1930- ചിറ്റഗോങ്ങ് സമരം – സമരക്കാർ ബ്രിട്ടീഷ് ആയുധ ശാല പിടിച്ചെടുത്തു…

1941- ഹോളണ്ടിൽ പാലിന് റേഷൻ ഏർപ്പെടുത്തി…

1971- യു. എസ്.എസ്.ആർ, സല്യൂട്ട് 1 ഉപഗ്രഹം വിക്ഷേപിച്ചു… മനുഷ്യൻ താമസമാക്കിയ ആദ്യ ലാബ്….

1975- ഇന്ത്യയുടെ ആദ്യത്തെ കൃതിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചു… സോവിയറ്റ് യൂണിയനിൽ വച്ചാണ് വിക്ഷേപിച്ചത്.. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടന്റെ സ്മരണക്കാണ് ഈ പേര് നൽകിയത്…

1982- സാലി റൈഡ്, ആദ്യ വനിതാ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു…

2005- കർദിനാൾ ജോസഫ് റാറ്റ്സിംഗർ ബെനഡിക്ട് 16 മൻ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു.

2011- ഫിഡൽ കാസ്ട്രോ, ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്നു രാജി വെച്ചു…

2015- സിതാറാം യച്ചൂരി CPI(M) ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു..

2018- മിഗുൽ ഡയസ് സനൽ ക്യൂബയുടെ പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു..

ജനനം

1832- ജോസെ എച്ചെഗാരായി – സ്പാനിഷ് നാടകകൃത്ത്.. 1904 ൽ സാഹിത്യ നോബൽ നേടി. .

1864- ലാലാ ഹൻസ്‌രാജ്.. സ്വാതന്ത്യ സമര സേനാനി, ആര്യ സമാജ പ്രവർത്തകൻ..

1883- ഗെറ്റുലിയോ വർഗാസ്- ബ്രസീലിയൻ പ്രസിഡന്റ് ( 1930-45, 1951-54).. ഏകാധിപതി..

1911- എ.എൽ. ജേക്കബ്ബ് – മുൻ കൃഷിമന്ത്രി.. എറണാകുളം സ്വദേശി.. മുൻ കെ.പി.സി സി പ്രസിഡന്റ്..

1912- ഗ്ലെൻ ടി സിബോർഗ്.. അമേരിക്കൻ രസതന്ത്രജ്ഞൻ.. ആവർത്തന പട്ടികയിലെ 94 മുതൽ 112 വരെയുള്ള ട്രാൻസ് യുറേനിയം മൂലകങ്ങളുടെ നിർമാണത്തിന് രൂപപ്പെട്ട സമിതി തലവൻ… 1951ലെ രസതന്ത്രത്തിനുള്ള നൊബേൽ ജേതാവ്..

1937- ജോസഫ് എസ്ട്രേഡ- മുൻ ഫിലിപ്പൈൻസ് പ്രസിഡന്റ് (1998-2001)

1945- കർദിനാൾ മാർ ജോർജ് ആലഞ്ചേരി- സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്…

1957- മുകേഷ് അംബാനി – മുകേഷ് അംബാനി റിലയൻസ് വ്യവസായ ഗ്രൂപ്പിന്റെ ഉടമ…

1967- കെ.ടി. ജലീൽ.. പിണറായി വിജയൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി…

1969- സൂസൻ പോൾഗർ- ഹംഗറി.. ലോക വനിത ചെസ് ചാമ്പ്യൻ, ചെസ് ഒളിമ്പ്യാഡ് ജേതാവ്.. വനിതാ ഗ്രാൻഡ് മാസ്റ്റർ… പോൾഗാർ സഹോദരിമാരിൽ മൂത്തയാൾ…

1977- അഞ്ജു ബോബി ജോർജ്… മലയാളിയായ ഇന്ത്യൻ അത്‌ലറ്റ്.. ഒളിമ്പിക്സിൽ ലോങ് ജമ്പ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചു. 2003 ലെ പാരീസ് ലോക അത്‌ലറ്റിക് മീറ്റിൽ 6.7 മീറ്റർ ചാടി, വെങ്കലം നേടി… 2002ൽ അർജുന അവാർഡ് ലഭിച്ചു..എം

1987- മരിയ ഷറപ്പോവ- റഷ്യൻ ടെന്നീസ് താരം… 4 ഗ്രാൻഡ്സ്‍ലാം കിരീടങ്ങൾ നേടിയ താരം..

ചരമം

1054- പോപ്പ് ലിയോ 19 – 151 മത് മാർപ്പാപ്പ..

1684 – റോജർ വില്യംസ് – അമേരിക്കയിലെ ബാപ്റ്റിസ്റ്റ് സഭ സ്ഥാപകൻ

1719. ഫാറുഖ് ഷിയാർ – 1713 – 19 കാലയളവിലെ മുഗൾ രാജാവ്..

1824- ലോർഡ് ബൈറൻ – ബ്രിട്ടീഷ് കാല്പനിക കവി.. കാൽപനിക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാൾ..

1882- ചാൾസ് ഡാർവിൻ – ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞൻ – പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്..

1889- വാറൻ ഡി ലാ റൂ.. ബ്രിട്ടീഷ് ജ്യോതി ശാസ്ത്രജ്ഞൻ.. സൂര്യന്റെ ദൈനം ദിന ചിത്രങ്ങൾ എടുക്കുന്ന ഫോട്ടോഹീലിയോഗ്രാഫ് കണ്ടു പിടിച്ചു…

1906- പിയറി ക്യൂറി… ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ.. ഭാര്യ മേരിയോടൊപ്പം റേഡിയോ ആക്ടിവിറ്റി പഠനത്തിന് 1903 ൽ നോബൽ സമ്മാനം നേടി..

1944- സി.വിജയരാഘവാചാര്യർ… സേലം രാഘവാ ചാരി.. തെക്കേ ഇന്ത്യൻ സിംഹം… 1920 ൽ I NC പ്രസിഡന്റ്. 1931 ൽ ഹിന്ദു മഹാസഭാ പ്രസിഡന്റ്..

1955- ജിം കോർബറ്റ്… ബ്രിട്ടിഷ് പൗരൻ.. നൈനിറ്റാളിൽ ജനനം – നരഭോജികളായ കടുവകളെ കൊന്നത് വഴി പ്രശസ്തനായ വേട്ടക്കാരൻ.. തുടർ ജീവിതം വന്യജീവി സംരക്ഷകനായി ചെലവഴിച്ചു..

1967- കോൺറാഡ് അഡ്നോവർ – പശ്ചിമ ജർമനിയുടെ ആദ്യ ചാൻസലർ (1949-63)… നാസി ഭരണം തകർത്ത ജർമനിയെ പുനരുദ്ധരിക്കുന്നതിന് നേതൃത്വം വഹിച്ചു..

1975- പേഴ്സി ലാവോ ജൂലിയൻ – അമേരിക്കൻ രസതന്ത്രഞ്ജൻ.. 130 പേറ്റന്റിന് ഉടമ…

1988- ക്വൻ കി-ഓക്- ആദ്യ കൊറിയൻ വനിത പൈലറ്റ്..

1998- ഒക്റ്റാവിയോ പാസ് – മെക്സിക്കൻ എഴുത്തുകാരനും നയതന്ത്രജ്ഞനും.. സാഹിത്യത്തിനുള്ള 1990ലെ നൊബേൽ ജേതാവ്..

2005- കണിയാപുരം രാമചന്ദ്രൻ – CPI നേതാവ് – ഭഗവാൻ കാലുമാറുന്നു ഉൾപ്പടെ ആക്ഷേപഹാസ്യ നാടകങ്ങളുടെ സൃഷ്ടാവ്..

2013 – ആൽഫ്രഡോ ഗുവേര.. ക്യൂബൻ വിപ്ലവ പോരാളി.. സാംസ്കാരിക പ്രവർത്തകൻ – ക്യൂബയിൽ മന്ത്രിയായിരുന്നു..

2016- വാൾട്ടർ കോഹ്‌ൻ – ഓസ്ട്രിയൻ അമേരിക്കൻ ഊർജതന്ത്രഞ്ജൻ – പദാർത്ഥങ്ങളിലെ ഇലക്ട്രോണുകളുടെ സ്വഭാവങ്ങളെ കുറിച്ചുള്ള പഠനത്തിനു 1998 ൽ രസതന്ത്രത്തിനുള്ള നൊബേൽ അവാർഡ്..

(സംശോധകൻ – കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: