ഇരിക്കൂർ ബ്ലോക്കിലെ വിവിധ പദ്ധതികൾ വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്  ജനകീയസൂത്രണം 2022-2023 വർഷത്തിന്റെ ഭാഗമായി  നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രിപി രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം എൽ എ  അധ്യക്ഷത വഹിച്ചു. കനിവ് പദ്ധതി, എ സി മിനി കോൺഫറൻസ് ഹാൾ നവീകരണം, പ്രധാന മന്ത്രി ആവാസ് യോജനയുടെ താക്കോൽ ദാനം, നവീകരിച്ച ഭരണസമിതി ഹാൾ ഉദ്ഘാടനം, ഭിന്നശേഷിക്കാർക്ക് അഞ്ച് മുച്ചക്ര  വാഹന വിതരണം, ബ്ലോക്ക് പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളുടെ  ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ടാറിങ് നിർവഹിച്ച 14 റോഡുകളുടെ ഉദ്ഘാടനം, ലഹരി വിരുദ്ധ ക്യാമ്പയിൻ സ്റ്റാറ്റസ് വീഡിയോ പ്രകാശനം, ഇരിക്കൂർ ഫാം ടൂറിസം -സർക്യുട്ടിന്റെ ഭാഗമായി ടൂറിസം വീഡിയോ പ്രകാശനം, ഹരിത കർമ്മ സേനഗങ്ങളെ  ആദരിക്കൽ   എന്നിവ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ,വൈസ് പ്രസിഡന്റ് ലിസി ഒ എസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബേബി തോലാനി, പി കെ മുനീർ, കെ പി രേഷ്മ, ബിഡിഒ ആർ അബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ഷംസുദ്ദീൻ, സാജു സേവ്യർ, നസിയത്ത് ടി.സി, കെ.പി രമണി, റെജി പി.പി, അജിത എം.വി, പി.സി. ഷാജി, ടെസ്സി ഇമ്മാനുവേൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം യാസറ സി.വി.എൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: