വൈദേശീക ആധിപത്യം വ്യാപാര മേഖലക്ക് പുതിയ വെല്ലുവിളിയായി,
ചെറുകിട വ്യവസായത്തെ പോലും വിഴുങ്ങുന്നു: ഇ.എസ്.ബിജു

പയ്യന്നൂർ: കുത്തക മുതലാളിത്ത കമ്പനികൾ കമ്പോളത്തിലെ ചെറുകിട വ്യാപാരത്തെ പോലും വിഴുങ്ങുകയാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു. കാർഷിക- ചില്ലറ വ്യാപാര കമ്പോളങ്ങളെ പോലും കുത്തക കമ്പനികൾ നശിപ്പിക്കുകയാണെന്നും ഇതുമൂലം ചെറുകിട വ്യാപാരികൾക്ക് വലിയ നഷ്ടവും വെല്ലുവിളിയുമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം പയ്യന്നൂരിൽ ഇ.ടി.വേണുഗോപാലൻ നഗറിൽ ( കണ്ടോത്ത്കൂറുമ്പ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.ഗോപിനാഥ് അധ്യക്ഷനായി. ടി.ഐ മധുസുദനൻ എം.എൽ.എ സ്വാഗതം പറഞ്ഞു, കെ.എം.അബ്ദുൾ ലത്തീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പി.എം സുഗുണൻ, ചാക്കോ മുല്ലപ്പള്ളി, സി.കെ വിജയൻ, കെ.പങ്കജവല്ലി.എസ്.ദിനേശ്, പി.വിജയൻ എന്നിവർ സംസാരിച്ചു.രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ, പ്രതിനിധി സമ്മേളനത്തോടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.