നിരവധി മോഷണ കേസുകളിലെ പ്രതി കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിൽ

കണ്ണൂർ: കക്കാട്, എളയാവൂർ, മുണ്ടയാട് എന്നിവടങ്ങളിൽ വീട് കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി നവാസ് എന്ന കുരങ്ങ് നവാസ് പിടിയിൽ. കഴിഞ്ഞ 16ന് പുലർച്ചെ 3 മണിക്ക് ഹൈവേ റോഡ് വർക്കിന്റെ എൻജിനീയർമാർ താമസിക്കുന്ന വീട്ടിൽ നിന്ന് 3 മൊബൈൽ ഫോണുകൾ, ലാപ്ടോപ്, 12000 രൂപ, വാച്ച്, ബാഗ് എന്നിവ മോഷ്‌ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ കഴിഞ്ഞ ദിവസം (17/03/23) കക്കാട് സ്പിന്നിങ്ങ് മില്ലിന്റെ സമീപത്തെ പൂട്ടികിടക്കുന്ന ഗൾഫിൽ താമസിക്കുന്ന ജാബിർ , ജാൻ (H) എന്നവരുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം വിലവരുന്ന 65 ” ടി.വി, വിലപിടിപ്പുള്ള പാത്രങ്ങൾ എന്നിവ കളവ് ചെയ്ത കേസിലും പ്രതിയാണ് ഇയാളെന്ന് തെളിഞ്ഞു. തെളിവെടുപ്പിൽ പ്രതിയുടെ താമസ സ്ഥലത്തു നിന്നും ടി.വി , 6 മൊബൈൽ ഫോണുകൾ, കവർച്ചയ്ക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തു. കൂടുതൽ കേസുകൾ അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കുമെന്ന് പൊലീസ് പറയുന്നു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി.എ ബിനു മോഹൻ, എസ്.ഐ നസീബ്, എസ്.ഐ സൗമ്യ, എ.എസ്.ഐ അജയൻ രഞ്ജിത്ത്, നാസർ, രാജേഷ്, ഷൈജു, ബാബു മണി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.