സെമിനാർ സംഘടിപ്പിച്ചു


പയ്യന്നൂർ: സിപിഐ എം 23–-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിപാർക്കിൽ “കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളും നിയമങ്ങളും’ എന്ന വിഷയം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ്ടിയു സംസ്ഥാന പ്രസിഡന്റ് എം റഹ്‌മത്തുള്ള, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മേഴ്‌സിക്കുട്ടിയമ്മ, ജില്ല പ്രസിഡന്റ് സി കൃഷ്‌ണൻ, സംഘാടക സമിതി കൺവീനർ വി കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: