കെ പി എ സി ലളിത അനുസ്മരണം

കരിവെള്ളൂർ:കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കെ പി എ സി ലളിത അനുസ്മരണം നടന്നു.വനിതാവേദി ചെയർമാൻ വി കെ ഓമനയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു പരിപാടി ഉദ്ഘാടനം ചെയ്തു.പ്രകാശൻ കരിവെള്ളൂർ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോപാലൻ,ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം വൈക്കത്ത് നാരായണൻ , ഗ്രാമപഞ്ചായത്ത് സെക്രട്ടറിവി പി സന്തോഷ് കുമാർ,വായനശാല വെൽഫെയർ കമ്മിറ്റി കൺവീനർ പി വി കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ലൈബ്രറി നേതൃ സമിതി കൺവീനർ കെ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.വനിതാ വേദി കൺവീനർ വി ശ്രീവിദ്യ സ്വാഗതവുംവൈസ് ചെയർമാൻ ഞാൻ, തങ്കമണി ടീച്ചർ നന്ദിയും പറഞ്ഞു.