എം.എ.ബേബി പയ്യന്നൂരിൽ

പയ്യന്നൂർ: കാനായി മീങ്കുഴി അണക്കെട്ട്
ഏ കെ.ജി.വായനശാല ആൻ്റ് ഗ്രന്ഥാലയ കെട്ടിട ഉദ്ഘാടനവും ഏ.കെ.ജി. പ്രതിമ അനാഛാദനവും 23 ന് ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.23 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പരിപാടിസി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്ത് ഏ.കെ.ജിയുടെ പൂർണ്ണകായ പ്രതിമ അനാഛാദനം ചെയ്യും.പി.ഗംഗാധരൻ അധ്യക്ഷത വഹിക്കും.വി.നാരായണൻ പതാക ഉയർത്തും. ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ടി. ഐ. മധുസൂദനൻ എം.എൽ.എ.നിർവ്വഹിക്കും. കാറൽ മാർക്സിൻ്റെ ചിത്രം അനാഛാദനം സി. കൃഷ്ണൻ നിർവ്വഹിക്കും .മ്യൂറൽ പെയിൻ്റിംഗ് അനാഛാദനം വി.കുഞ്ഞികൃഷ്ണനും നിർവ്വഹിക്കും. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ നഗരസഭാ ചെയർപേഴ്സൺ കെ.വി.ലളിത ഏറ്റുവാങ്ങും. ശില്പി ഉണ്ണികാനായി നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ പൂർണ്ണകായ ഏ കെ ജി പ്രതിമയാണ് ചടങ്ങിൽ അനാഛാദനം ചെയ്യുന്നത്. ടി.പി.ഗോവിന്ദൻ ,ടി.വി.രാജൻ, പി.ഭാസ്കരൻ ,കെ.വി.മനോജ് കുമാർ, പി.സുരേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.കെ.ജീവൻ കുമാർ സ്വാഗതവും പി.വിനോദ് നന്ദിയും പറയും.വാർത്ത സമ്മേളനത്തിൽ പി.സുരേഷ്, കെ.ജീവൻ കുമാർ, പി.വിനോദ് ,എം.രഞ്ജിത് എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: