ഗാർഹിക പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനും സഹോദരനുമെതിരെ കേസ്

0

ആലക്കോട്:ഗാർഹീക പീഡനം യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃസഹോദരനുമെതിരെ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു.ചെറുതാഴം സ്വദേശിനിയും പരിയാരം മെഡിക്കൽ കോളേജിൽ നഴ്‌സ് ജോലി ചെയ്യുന്ന 40കാരിയുടെ പരാതിയിലാണ് ഭർത്താവ് ആലക്കോട് വായാട്ടു പറമ്പ് ഓണക്കുളത്തെ റോയി ജേക്കബ്(45), സഹോദരൻ റോജിൻ ജേക്കബ് (39) എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.2004 മെയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹശേഷം ആലക്കോട് ടൗണിന് സമീപം വാടക ക്വാട്ടേർസിൽ താമസിച്ചു വരികയാണ്. ഈ ബന്ധത്തിൽ 17 ഉം ,14 ഉം, നാലരവയസുമുള്ള മൂന്നു മക്കളുണ്ട്.ഇതിനിടെ ഇക്കഴിഞ്ഞ ഫെബ്രവരി 11ന് രാത്രി 8 മണിക്ക് ഭർത്താവിനൊപ്പം താമസസ്ഥലത്തെത്തിയ സഹോദരനും ചേർന്ന് യുവതിയെ തലമുടി പിടിച്ച് വലിച്ച് തള്ളുകയും തലയിലും നെഞ്ചിലും കാൽ കൊണ്ട് ചവിട്ടി ദ്രോഹിച്ചുവെന്നും കാണിച്ച് കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ആലക്കോട് പോലീസ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading