കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 40 ലക്ഷത്തിൻ്റെ സ്വർണം പിടികൂടി

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 40 ലക്ഷം രൂപ വില മതിക്കുന്ന സ്വർണം പിടികൂടി. പര്‍ദ്ദയ്ക്കും ഹിജാബിനും ഉള്ളില്‍ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വർണാഭരങ്ങളാണ്
കസ്റ്റംസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലെത്തിയ കതിരൂര്‍ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോള്‍ പരിഭ്രമം കാണിച്ച ഇവരെ രഹസ്യ മുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഇവര്‍ ദേഹത്തണിഞ്ഞ അളവില്‍ കൂടുതല്‍ സ്വര്‍ണം പിടികൂടിയത്.
റെയ്ഡിന് കസ്റ്റംസ് അസിസ്റ്റനന്റ് കമ്മിഷണര്‍ ഫായിസ്, സൂപ്രണ്ടുമാരായ വി.പി ബേബി, കൂവന്‍ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങള്‍ പിടികൂടിയത്.