മലയോരത്തെ പുഴകളിൽ അനധികൃത പമ്പിങ്ങ് ,കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലേക്ക്

പേരാവൂർ:വേനൽ കടുത്തതോടെ പുഴകളിൽ ജലവിതാനം ഗണ്യമായി കുറഞ്ഞത്
ജലവിതരണ പദ്ധതികളെ പ്രതിസന്ധിയിലാക്കുന്നു. മലയോരത്തെ ജലസ്രോതസ്സുകളായ ചീങ്കണ്ണി പുഴയിലും ബാവലി പുഴയിലും വ്യാപകമായി അനധികൃത പമ്പിങ്ങ് നടത്തി ജലചൂഷണം വ്യാപകമായിട്ടും തടയാൻ പഞ്ചായത്ത്, റവന്യൂ, ജലവിഭവ വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ല. കൊട്ടിയൂർ – കേളകം പ്രദേശങ്ങളിലെ ബാവലി പുഴയിൽ ശക്തിയേറിയ മോട്ടോറുകൾ ഉപയോഗിച്ചാണ് ജലസേചനത്തിനായി പമ്പിങ്ങ് നടത്തുന്നത്.കൂടാതെ ക്വാറികളിലേക്കും റോഡ് നിർമ്മാണ പ്രവൃത്തിക്കും വെള്ളമെടുക്കുന്നുണ്ട്. ഇതു കാരണം പുഴയിലെ ജലവിതാനം താഴ്ന്നത് സമീപ പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും വരളാനും  കാരണമായിട്ടുണ്ട്.ശക്തിയേറിയ മോട്ടോറുകൾ ഉപയോഗിച്ച് പ്രതിദിനം  ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് പുഴകളിൽ നിന്ന് അനധികൃതമായി എടുക്കുന്നത്.
നിരവധി കുടിവെള്ള പദ്ധതികൾ ഈ പുഴകളെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് ഇവയുടെ ഉപയോക്താക്കളായുള്ളത്. പുഴയിലെ ജലചൂഷണം തുടരുന്നത് കുടിവെള്ള  പദ്ധതികൾ പ്രതിസന്ധിയിലാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: