എസ്.ഡി.പി.ഐ. പേരാവൂർ മണ്ഡലം കൺവെൻഷൻ

ഇരിട്ടി: എസ്. ഡി.പി.ഐ. പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ പയഞ്ചേരി എം.ടു.എച്ച്. ഓഡിറ്റോറിയത്തിൽ സംസ്ഥാന  സെക്രട്ടറി പി.അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
 സംഘ് പരിവാർ പ്രസ്ഥാനങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ടുണ്ടാക്കി ഇടത്-വലത് മുന്നണികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇത് കേരള രാഷ്ട്രിയത്തിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു, ഇബ്രാഹിംക്കുട്ടി കൂത്തുപറമ്പ് അധ്യക്ഷനായി, സ്ഥാനാർഥി എ.സി. ജലാലുദ്ദീൻ. പി.ഫൈസൽ, യു.കെ. ഫാത്തിമ, സീനത്ത് നടുവനാട്, ഷഫീന മുഹമ്മദ്, കെ.സി. കാദർക്കുട്ടി, എം.കെ. യൂനസ് . സി. എം. നസീർ, അബ്ദുൾ ഖാദർ, തമിം പെരിയത്തിൽ, അഷ്റഫ് നടുവനാട്, സംസാരിച്ചു
കൺവെൻഷന് മുന്നോടിയായി റോഡ് ഷോയും നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: