ധർമടത്ത് രഘുനാഥിന് രഥവേഗം

കണ്ണൂർ: ധർമ്മടത്തിൻ്റെ മണ്ണിൽ ധാർമ്മിക രാഷ്ട്രീയമെന്ന മുദ്രാവാക്യമുയർത്തി UDF സ്ഥാനാർഥി സി.രഘുനാഥിൻ്റെ തേരോട്ടം തുടങ്ങി. ചക്കരക്കല്ലിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.സുധാകരൻ എംപി ഉദ്ലാടനം ചെയ്തു. കൺവെൻഷനു ശേഷം നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ മണ്ഡലത്തിൽ റോഡ് ഷോയോടായിരുന്നു പര്യടനത്തിന് തുടക്കം. പതിറ്റാണ്ടുകളായുള്ള വികസന മുരടിപ്പിനെ ജനസമക്ഷത്തിൽ ചോദ്യം ചെയ്താണ് രഘുനാഥിൻ്റെ പ്രചാരണ യാത്ര. നാടറിയുന്ന നാട്ടുകാരനാണ് രഘുനാഥ്. ധർമ്മടത്തിൻ്റെ അകമറിഞ്ഞ് രാഷ്ട്രീയാതീതമായി ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാവെന്ന നിലയിൽ ആവേശോജ്വല സ്വീകരണമാണ് എങ്ങും.