എൽ ഡി എഫ് സ്ഥാനാർഥി പര്യടനം തുടരുന്നു

ഇരിട്ടി:എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇന്നലെ അയ്യങ്കുന്ന‌്, ആറളം, ആറളം ഫാം എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ഇൗന്തുംകരി, കരിക്കോട്ടക്കരി, വെളിമാനം, വീർപ്പാട‌്, കീഴ‌്പള്ളി, ആറളം ഫാം ഓഫീസ‌്, വളയഞ്ചാൽ കേന്ദ്രങ്ങളിലാണ‌് സ്ഥാനാർഥിയെത്തിയത‌്. ഫാം പത്ത‌്, പതിമൂന്ന‌് ബ്ലോക്കുകളും സന്ദർശിച്ചു. സ‌്നേഹപൂർണമായ സ്വീകരണങ്ങളാണെങ്ങും ലഭിച്ചത‌്. വൈകിട്ട‌് ഇഎംഎസ‌് -എകെജി ദിനാചരണ ഭാഗമായുള്ള സിപി എം കുടുംബ സംഗമങ്ങളിലും സ്ഥാനാർഥിയെത്തി സംസാരിച്ചു. എൽഡിഎഫ‌് നേതാക്കളായ കെ കെ ജനാർദനൻ, കെ പി രാജേഷ‌്, പി ഡി ജോസ‌്, എ ഡി ബിജു എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി. ഇന്ന് ഉച്ചവരെ ആറളത്താണ‌് പര്യടനം. പകൽ പന്ത്രണ്ട‌് മുതൽ ഇരിട്ടി ലോക്കൽ പ്രദേശങ്ങളിലെത്തി വോട്ടഭ്യർഥിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: