സുന്നി മഹല്ല് ഫെഡറേഷൻ മേഖലാ ശിൽപശാല

ശ്രീകണ്ഠപുരം: സുന്നി മഹല്ല് ഫെഡറേഷൻ ഇരിക്കൂർ മേഖല തർതീബ് ശില്പശാല നാളെ ശ്രീകണ്ഠപുരം ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ ഒമ്പതിന് മാലിക് ദീനാർ മഖാം സിയാറത്തിന് എൻ.പി.എം ബാഖവി നേതൃത്വം നൽകും.
എ.മുഹമ്മദ്കുഞ്ഞി പതാക ഉയർത്തും.1O ന് ജില്ലാ പ്രസിഡണ്ട് പി.ടി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കെ.കെ അബ്ദുള്ള ഹാജി അധ്യക്ഷത വഹിക്കും.
എ.കെ അബ്ദുൾ ബാഖി മുഖ്യ പ്രഭാഷണം നടത്തും.50 മഹല്ലുകളിൽ നിന്നായി 250 അംഗങ്ങൾ ശില്പശാലയിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി.ടി മുഹമ്മദ് മാസ്റ്റർ, ബി.പി ബഷീർ, മുത്തലീബ് നൂറാനി, സി.പി റഷീദ് തുടങ്ങിയവർ അറിയിച്ചു.