വൈകി എത്തിയ കൂടപ്പിറപ്പുകൾക്ക് സംശയം ; മസ്തിഷ്കാഘാതത്താൽ അന്യനാട്ടിൽ കുഴഞ്ഞ് വീണ് ചികിത്സയിലിരിക്കെ മരിച്ച കൊളശ്ശേരി യുവാവിൻ്റെ ജഡം പോസ്റ്റ് മോർട്ടത്തിന് മാറ്റി

തലശ്ശേരി;സ്വബോധം നഷ്ടപ്പെട്ട് അത്യാസന്ന നിലയിൽ നാലുനാൾ ആശുപത്രിയിൽ കഴിഞ്ഞ കൊളശ്ശേരി കളരി മുക്കിലെ കരായി ഷാജി (42) മരിച്ചു. -ഗോവ, മഹാരാഷ്ട്ര അതിർത്തിയിലെ  ബേക്കറിയിൽ ജോലി ചെയ്യവെ മസ്തികാഘാതത്തെ തുടർന്ന് കുളിമുറിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് സഹപ്രവർത്തകർ നാട്ടിലെത്തിച്ച യുവാവ്  ഇന്നലെ ഉച്ചതിരിഞ്ഞ നേരത്താണ് അന്ത്യശ്വാസം വലിച്ചത് -.- ഷാജിയുടെ അപകടവിവരം ദിവസങ്ങൾക്ക് മുമ്പെ ബേക്കറി ഉടമ ബന്ധുക്കളെ അറിയിച്ചിരുന്നുവെങ്കിലും മരണ സമയം വരെ ആരും തിരിഞ്ഞ് നോക്കിയില്ല. വൈകിയെത്തിയ സഹോദരൻ സംശയം പ്രകടിപ്പിച്ചതിനെ തുുടർന്ന് മൃതദേഹംം പോസ്റ്റ്മോമോർട്ടം നടത്താ നായി ഇന്നലെ തന്നെ മോർച്ചറിയിലേക്ക്ക് മാറ്റിയിരുന്നു. -.’ . സർക്കാർ സർവ്വീസിൽ ജോലിയുണ്ടായിരുന്ന അച്ഛന്റെ മരണശേഷം ആശ്രിത നിയമനത്തിലൂടെ തനിക്ക് ലഭിക്കേണ്ടിയിരുന്ന ജോലി അനുജനു നൽകി മറുനാട്ടിൽ ജോലി തേടി പോയ ഒരു നിഷ് കളങ്കനായ യുവാവിനാണ് ദുരാനുഭവമുണ്ടായത്.- ജിവിത യാത്രക്കിടയിൽ കർണ്ണാടകക്കാരിയെ സഖിയാക്കി – ഇതിൽ ഒരു മകനുണ്ടായെങ്കിലും ഈയ്യിടെ ദുർമ്മരണത്തിനിരയായി – ഇതിൽ പിന്നീടാണ് രക്തസമ്മർദ്ദം കൂടി മസ്തിഷ്കാഘാതത്തിന് ഇരയായത് – ജോലി സ്ഥലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും സ്ഥിതി ആശങ്കാജനകമായതിനാൽ  സഹപ്രവർത്തകർ ആമ്പുലൻസിൽ തലശ്ശേരിയിലെത്തിക്കുകയായിരുന്നു’..  – കൂടെ നിൽക്കാൻ ആളില്ലാത്തതിനെ തുടർന്ന് ഇവിടത്തെ ആശുപത്രികൾ കൈയ്യൊഴിഞ്ഞപ്പോൾ സബ് കലക്ടർ അനുകുമാരി ഇടപെട്ട് ജനറൽ ആശുപത്രിയിൽ സൌകര്യപ്പെടുത്തി — ഷാജിയുടെ നിലയെ കുറിച്ച് വ്യാഴാഴ്ച ഉച്ച ഒരു മണിയോടെ സഹോ: നിലയെ കുറിച്ച് വ്യാഴാഴ്ച ഉച്ച ഒരു മണിയോടെ സഹോദരൻ ജോലി ചെയ്യുന്ന സ്ഥലത്തെത്തി വിവരമറിയിച്ചെങ്കിലും നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് ബേക്കറി ഉടമ രചീന്ദ്രൻ  പറഞ്ഞു. – എന്നാൽ മരണപ്പെട്ട ശേഷം ആശുപത്രിയിലെത്തിയ ഇളയ സഹോദരൻ  ഷാജിയുടെ സഹപ്രവർത്തകരെ പ്രയാസപ്പെടുത്തുന്ന നിലപാടാണ് കൈക്കൊണ്ടത് -ജ്യേഷ്ടൻ്റെ മരണത്തിൽ സംശയമുണ്ടെന്ന് ഇയാൾ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. :ഇതോടെയാണ്  മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി മാറ്റിയത് – : ജീവിച്ചിരിക്കെ ഒരു നോക്ക്  കാണാൻ പോലും തയ്യാറാവാത്ത  കൂടപ്പിറപ്പുകളാണ്‌ ജിവൻ നിലച്ചപ്പോൾ അത്  വരെ സഹായിച്ചവരിൽ സംശയാലുുക്കളായതെന്ന് ആരോപണമുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: