ശ്രീകണ്ഠാപുരം:ഇരിക്കൂറിനടുത്തു പെരുവളത്ത് പറമ്പിൽ വാഹന പരിശോധനക്കിടെ കാറിൽകടത്തുകയായിരുന്ന മാരക ലഹരി മരുന്നായ എം.ഡി.എം.യുമായി രണ്ടു പേർ എക്സൈസ് സംഘത്തിന്റെപിടിയിലായി . ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശി മഠത്തിൽ ഹൗസിൽ പി.പി.അബ്ദുൾ ഹമീദ് (42) , പഴയങ്ങാടി മുട്ടം സ്വദേശി സി . അനീസ് (36) എന്നിവരെയാണ് എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലസ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എം . ദിലിപ് , സിവിൽ എക്സൈസ് ഓഫീസർ പി പി . രജിരാഗ് എന്നിവർനൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകണ്ഠപുരം എക്സൈസ് ഇൻസ് പെക്ടർ രജിത്ത് സി , തളിപ്പറമ്പ റേഞ്ച് ഇൻസ് പെക്ടർ ദിലിപ് എം , ശ്രീകണ്ഠപുരം റേഞ്ച് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ , ഗേഡ് പ്രിവന്റീവ് ഓഫീസർ പ്രകാശൻ പി വി , എക്സൈസ് കമ്മിഷണർ സ് ക്വാഡ് അംഗം രജിരാഗ് പി പി , ജലീഷ്പി , സിവിൽ എക്സൈസ് ഓഫീസർമാരായ ഉജേഷ് , പ്രദീപൻ എം വി , പ്രദീപ് കുമാർ , അഖിൽ സി , സുജേഷ് , എക്സൈസ് ഡ്രൈവർ  പുരുഷോത്തമൻ കെ വി എന്നിവരടങ്ങിയ സംഘം പിടികൂടിയത് . പ്രതികളിൽ നിന്നുംഇരുപത് ഗ്രാം എം.ഡി.എം.പിടിച്ചെടുത്തു . മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ. 13. എക്സ്– 1089 നമ്പർ കാർ അധികൃതർ കസ്റ്റഡിയിലെടുത്തു . ജില്ലയിലെ മയക്കു മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ്പിടിയിലായവരെന്ന് അധികൃതർ പറഞ്ഞു . അറസ്റ്റിലായ പ്രതികളെ ഇന്ന് തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി