ഇരിണാവില്‍ നിന്നും മോഷണം പോയ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി

കണ്ണപുരം: ഇരിണാവില്‍ നിന്നും മോഷണം പോയ ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. ഇരിണാവ് പള്ളിച്ചാല്‍ സ്വദേശി വലിയപുരയില്‍ സുഹൈലി (32) ന്റെ ബൈക്കാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിന് സമീപം മാര്‍ക്കറ്റ് റോഡില്‍ കാര്‍ ഷെഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ പോലിസ് കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് സുഹൈലിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 13 ഡബ്ല്യു 5673 നമ്പര്‍ ബൈക്ക് കാണാതായതിനെ തുടര്‍ന്ന് കണ്ണപുരം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത് പോലിസ് അന്വേഷണം നടക്കുന്നതിനിടെയാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷന് പരിധിയില്‍ ബൈക്ക് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കണ്ണപുരം പോലിസ് കാസര്‍കോട് എത്തി പരിശോധന നടത്തി.